എഡിറ്റര്‍
എഡിറ്റര്‍
ചില്ല സര്‍ഗവേദിയുടെ ആഗസ്റ്റ് ഒത്തുചേരല്‍ നവ്യാനുഭവമായി
എഡിറ്റര്‍
Sunday 27th August 2017 1:35pm

റിയാദ്: കഥയും അതിന്റെ സ്ഥലരാശിയും വായനക്കാരന്റെ നേരിട്ടനുഭമാകുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്ത അപൂര്‍വ സന്ദര്ഭത്തിന് ചില്ല സര്‍ഗവേദിയുടെ ആഗസ്ത് ഒത്തുചേരല്‍ വേദിയായി.

എംടിയുടെ ആത്മകഥാംശമുള്ള ‘നിന്റെ ഓര്‍മയ്ക്ക് ‘, ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് ‘ എന്നീ കഥകളിലൂടെയും, ഈ രണ്ടുകഥയ്ക്കും പശ്ചാത്തലമായ കഡുഗണ്ണാവ എന്ന ഉള്‍നാടന്‍ ശ്രീലങ്കന്‍ പട്ടണത്തിലെ അനുഭവങ്ങളും നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചത് ഹൃദ്യമായി. നേരത്തെ കാത്തി റീച്ച്‌സിന്റെ ‘ക്രോസ്സ് ബോണ്‍സ്’ എന്ന നോവല്‍ അവതരിപ്പിച്ചുകൊണ്ട് ഷിഹാബുദീന്‍ കുഞ്ചിസ് ‘എന്റെ വായന’ ഉദ്ഘാടനം ചെയ്തു.

ആക്‌സെല്‍ മുന്തേയുടെ വിശ്വപ്രസിദ്ധ ‘സാന്‍ മിഷേലിന്റെ കഥ’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ഡാര്‍ലി തോമസ് അവതരിപ്പിച്ചു. ആര്‍ മുരളീധരന്‍ മാഴ്‌സല്‍ പ്രൗസ്റ്റിന്റെ ‘ഇന്‍ സേര്‍ച്ച് ഓഫ് ലോസ്റ്റ് ടൈം’ എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടു. സി.വി ബാലകൃഷ്ണന്റെ ‘ആയുസിന്റെ പുസ്തകം’ കെഎന്‍ അബ്ദുല്‍ ലത്തീഫ് മുണ്ടേരി അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന സര്‍ഗസംവാദത്തിന് ടി.ആര്‍ സുബ്രഹ്മണ്യന്‍ തുടക്കം കുറിച്ചു. ലീന സുരേഷ്, അനസൂയ, റസൂല്‍ സലാം, ശമീം തളാപ്രത്ത്, പ്രദീപ് രാജ്, നന്ദന്‍, രവീന്ദ്രന്‍ യു, പ്രഭാകരന്‍ എംവി, സെബിന്‍ ഇഖ്ബാല്‍, ജോഷി പെരിഞ്ഞനം എന്നിവര്‍ സംസാരിച്ചു. ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

Advertisement