എഡിറ്റര്‍
എഡിറ്റര്‍
‘ഈ ബുദ്ധിയെല്ലാം അമ്മയുടേത് തന്നെ’ കുട്ടികളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നത് അമ്മയുടെ ജീനെന്ന് പഠനം
എഡിറ്റര്‍
Tuesday 31st January 2017 2:59pm

ntelligence
കുട്ടികള്‍ എത്രത്തോളം ബുദ്ധിമാന്മാരാകുമെന്നത് തീരുമാനിക്കുന്നത് അമ്മയുടെ ജീനെന്ന് പഠനം. അച്ഛന്റെ ജീനിന് കുട്ടിയുടെ ബുദ്ധിശക്തിയെ ഒരുതരത്തിലും സ്വാധീനിക്കാന്‍ കഴിയില്ലെന്നും പഠനം പറയുന്നു.

എക്‌സ് ക്രോമസോമിലാണ് ബുദ്ധിശക്തിയുടെ ജീനുള്ളത്. പുരുഷന് ഒരു എക്‌സ് ക്രോമസോം മാത്രമേയുള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്ക് രണ്ട് എക്‌സ് ക്രോമസോമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളിലൂടെ കുട്ടികളില്‍ ബുദ്ധിശക്തി പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


ഇതുകൂടാതെ അച്ഛനില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന കോഗ്നിറ്റീവ് ഫങ്ഷന്‍സിനുള്ള ജീനുകള്‍ ചിലപ്പോള്‍ ഓട്ടോമാറ്റിക് ആയി നിര്‍ജീവമാകുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നു.

‘കണ്ടീഷന്‍ഡ് ജീനുകള്‍’ എന്നറിയിപ്പെടുന്ന ഒരു വിഭാഗം ജീനുകള്‍ ചിലകേസുകളില്‍ അമ്മയില്‍ നിന്നും ലഭിച്ചാലും മറ്റു ചില കേസുകളില്‍ അച്ഛനില്‍ നിന്നു ലഭിച്ചാലും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അത്തരത്തില്‍ അമ്മയില്‍ നിന്നു ലഭിക്കുന്ന കണ്ടീഷന്‍ഡ് ജീനാണ് ബുദ്ധിശക്തിയുടെ ജീനെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ശാസ്ത്രലോകം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ജനിറ്റിക്കലി മോഡിഫൈ ചെയ്ത എലിയില്‍ അമ്മയുടെ ജീനിന്റെ ഡോസ് അല്പം കൂടി നല്‍കിയപ്പോള്‍ അവയുടെ തലയും തലച്ചോറും വലുതായി. അതേസമയം ശരീരം ചെറുതായി തന്നെ നിലനില്‍ക്കുകയും ചെയ്തു.

അച്ഛന്റെ ജീന്‍ നല്‍കിയ എലികളില്‍ വലിയ വ്യത്യാസമൊന്നും രൂപപ്പെട്ടുമില്ല. പിതാവിന്റെ ജീനുകളുള്ള കോശങ്ങള്‍ ലിബിക് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അതായത് സെക്‌സ്, ഭക്ഷണം പോലുള്ള കാര്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥയില്‍. യുക്തിചിന്ത, ചിന്ത, ഭാഷ, പ്ലാനിങ് എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രല്‍ കോര്‍ടെക്‌സില്‍ പിതാവിന്റെ കോശങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടില്ല.

എലികളെപ്പോലെ മനുഷ്യര്‍ ആവണമെന്നില്ല എന്നു ചിന്തിച്ചുകൊണ്ട് ഗ്ലാസ്‌കോയിലെ ഗവേഷര്‍ മനുഷ്യനെ ഇത് ഏതുതരത്തില്‍ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ചിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യരിലും ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അവര്‍ക്ക് ഈപഠനത്തില്‍ നിന്നും ലഭിച്ചത്.

1994ശേഷം ജനിച്ച 14നും 22നും 12,686 യുവജനങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്. വിദ്യാഭ്യാസവും വര്‍ഗവും സാമൂഹ്യ സാമ്പത്തിക സ്ഥിതിയുമെല്ലാം പരിശോധിച്ചതില്‍ നിന്നും കണ്ടെത്താനായത് അമ്മയുടെ ഐക്യുവാണ് കുട്ടികള്‍ക്ക് ലഭിക്കുന്നതെന്നാണ്.

Advertisement