ജനനസമയത്തെ വിറ്റാമിന്‍ ഡി അപര്യാപ്ത കുട്ടികളെ ബിപി രോഗികളാക്കും
Health Tips
ജനനസമയത്തെ വിറ്റാമിന്‍ ഡി അപര്യാപ്ത കുട്ടികളെ ബിപി രോഗികളാക്കും
ന്യൂസ് ഡെസ്‌ക്
Monday, 1st July 2019, 9:17 pm
ഗര്‍ഭാവസ്ഥയിലും കുട്ടിക്കാലത്തും വിറ്റാമിന്‍ ഡിയുടെ കുറവ് പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ഹൈ ബിപി കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത ഉള്ള കുട്ടികളില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമെന്ന് പഠനം. 6-18നും ഇടയില്‍ പ്രായമുള്ള വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നവരില്‍ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ)രക്തസമ്മര്‍ദ്ദം 60%കൂടുതലായിരിക്കും.

ഗര്‍ഭാവസ്ഥയിലും കുട്ടിക്കാലത്തും വിറ്റാമിന്‍ ഡിയുടെ കുറവ് പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ഹൈ ബിപി കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയിലുള്ള ബ്ലൂംബര്‍ഗ് സ്‌കൂളിലെ ശാസ്ത്രജ്ഞന്‍ ആണ് പഠനം നടത്തിയത്. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ നവജാതര്‍ മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 775 കുട്ടികളിലാണ് പഠനം നടത്തിയത്.