എഡിറ്റര്‍
എഡിറ്റര്‍
തിരൂരില്‍ 3 വയസ്സുകാരിയെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞതായി തിരുവഞ്ചൂര്‍
എഡിറ്റര്‍
Thursday 7th March 2013 9:20am

തിരൂര്‍: തിരൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അതേസമയം പീഡനത്തിനിരയായ ബാലികക്ക് രണ്ടാഴ്ചക്ക് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുറന്തള്ളിയ മലദ്വാരം ശസ്ത്രക്രിയയിലൂടെ പൂര്‍വ സ്ഥിതിയിലാക്കിയിട്ടുണ്ട്.

ആന്തരികാവയവത്തിലും ശസ്ത്രക്രിയ നടന്നു. ന്യൂമോണിയബാധക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയുണ്ടായേക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

അണുബാധയില്ലെന്ന് ഉറപ്പു വരുത്തിയാകും അടുത്ത ശസ്ത്രക്രിയ. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബാലികക്ക് ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനാവുന്നുണ്ട്.

മെഡിക്കല്‍ കോളജ് അഡീഷനല്‍ സൂപ്രണ്ട് എം.സി. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. അമ്മ, ഇവരുടെ രണ്ടാം ഭര്‍ത്താവ്, സഹോദരി, ഭര്‍ത്താവ് എന്നിവരാണ് ആശുപത്രിയിലുള്ളത്.

തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 18 പേരെ കസ്റ്റഡിയിലെടുത്തു.

പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടി രണ്ട് ദിവസം മുന്‍പാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇന്നലെ രാവിലെ മഹിളാസമാജം ഓഫീസ് വളപ്പില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വനിതാ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Advertisement