എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ്
എഡിറ്റര്‍
Sunday 19th March 2017 9:21am

കൊളത്തറ: കോഴിക്കോട് കൊളത്തറയില്‍ അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടും പ്രതിയെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്ലാസ് മുറിയിലും മൂത്രപ്പുരയിലും വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടുകാര്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരോപണവിധേയനായ അധ്യാപകനെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

Advertisement