എഡിറ്റര്‍
എഡിറ്റര്‍
ബാലവിവാഹ ബില്ലിനെതിരെ ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു
എഡിറ്റര്‍
Friday 24th November 2017 8:52am

 

ബാഗ്ദാദ്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് വീണ്ടും കുറയ്ക്കണമെന്ന് ഇറാഖ് ഷിയ പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം. വിവാഹപ്രായം കുറച്ചുകൊണ്ടുള്ള ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇറാഖി ഭരണകൂടം മുന്നോട്ട് വയ്ക്കുന്നത്.


Also Read: സഹപാഠിയെ ഉപദ്രവിച്ചു; രാജ്യത്ത് ആദ്യമായി നാലരയസ്സുകാരനെതിരെ പോക്സോ ചുമത്തി


ഇറാഖില്‍ 1959 ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സാണ്. ഇതു വീണ്ടും കുറയ്ക്കണമെന്ന പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ഇറാഖില്‍ കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മതപുരോഹിതരില്‍ നിന്ന് ഭരണകൂടത്തിനും ജൂഡിഷ്യറിക്കുമായി വേര്‍തിരിച്ച് നല്‍കി നിയമഭേദഗതി വന്നിരുന്നു. ഇറാഖിലെ എകാധിപത്യ ഭരണം തകര്‍ന്നതിനുശേഷമാണ് 1959 ലെ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നത്.


Dont Miss: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


എന്നാല്‍ അധികാരം പഴയപടി അതത് മതപുരോഹിതര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഭേദഗതിക്കായി ഷിയാ അംഗങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത്തരം ഭേദഗതി നിര്‍ദ്ദേശത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമപരമാക്കാനാണ് പാരമ്പര്യവാദികള്‍ ശ്രമിക്കുന്നത് എന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

Advertisement