എഡിറ്റര്‍
എഡിറ്റര്‍
ലോകത്താകമാനം ഒരു കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നു: യു.എന്‍
എഡിറ്റര്‍
Thursday 13th June 2013 12:55am

Child-labour

ജനീവ: ലോകത്തെമ്പാടുമായി വീട്ടുവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം ഒരു കോടിയോളമുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐ.എന്‍.എല്‍).

ഇതില്‍ തന്നെ 10.5 മില്യണ്‍ കുട്ടികള്‍ നിശ്ചിത പ്രായപരിധിയേക്കാള്‍ താഴെയുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ബാല വേല ഏറ്റവും കൂടുതലായി ഉള്ളത്. നേപ്പാളിലേയും പാക്കിസ്ഥാനിലേയും കുട്ടികളാണ് കൂടുതലും ബാല വേല ചെയ്യുന്നത്.

Ads By Google

എത്യോപ്യയില്‍ നിന്ന് വര്‍ഷംതോറും ആയിരക്കണക്കിന് കുട്ടികളേയാണ് ബാല വേലയ്ക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

ഭീകരമായ മനസിക ശാരീരിക പീഡനങ്ങളാണ് തൊഴിലിടങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്നത്. ഇവരില്‍ പലരുടേയും സ്ഥിതി അടിമകളേക്കാളും പരിതാപകരമായ നിലയിലാണെന്നും സംഘടന പറയുന്നു.

ബാലവേലയില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതലും. 71.3 ശതമാനം പെണ്‍കുട്ടികളും മ5 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ്. കുടുംബത്തില്‍ നിന്നും ഏറെ കാലം വിട്ടുനില്‍ക്കുന്നത് ഇവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ഐ.എല്‍.ഒ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്.  യു.എന്നിന് കീഴിലുള്ള തൊഴിലാളി സംഘടനയാണ് ഐ.എന്‍.എല്‍.

65 ലക്ഷം കുട്ടികളുടെ പ്രായം 5 നും 14നും ഇടയിലാണ്. കുട്ടിത്തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ ഓരോ സര്‍ക്കാരും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും കുടുംബത്തിന്റെ ബാധ്യത കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐ.എല്‍.ഒ നിര്‍ദേശിക്കുന്നു.

Advertisement