എഡിറ്റര്‍
എഡിറ്റര്‍
ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍
എഡിറ്റര്‍
Saturday 15th April 2017 1:51pm

 


കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (നാല്) ആണ് മരിച്ചത്.

മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും വാങ്ങിയ ജെല്ലി മിഠായി കഴിച്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Must Read: നിലമ്പൂര്‍, ജിഷ്ണു, യു.എ.പി.എ, മൂന്നാര്‍: കാനത്തിന്റെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കോടിയേരിയുടെ മറുപടി: പൂര്‍ണരൂപം


ഏപ്രില്‍ വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്. വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Advertisement