വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍
kERALA NEWS
വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 8:22 am

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനും പ്രീമെട്രിക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍. നാലുവര്‍ഷമായി മദ്രസ അധ്യാപകനായ സിദ്ധിഖ് മൗലവിയാണ് പീഡനകേസില്‍ പിടിയിലായ ഒരാള്‍.

പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാള്‍ ബന്ധുക്കളോട് കാര്യം അവതരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മദ്രസ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read  പെരുന്തേനരുവി അണക്കെട്ട് സാമൂഹ്യ വിരുദ്ധർ തുറന്നുവിട്ടു; വെള്ളം പുറത്തേക്കൊഴുകിയത് 20 മിനിട്ട് നേരം

ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുകയായിരുന്ന ആദൂര്‍ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായ രണ്ടാമത്തെ വ്യക്തി. ദിവസവേതന അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ വിദ്യാര്‍ത്ഥികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ കര്‍ണാടകയിലേക്ക് മുങ്ങിയിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രീമെട്രിക് ഹോസ്റ്റലിലെയും മദ്രസയിലേയും മുഴുവന്‍ കുട്ടികള്‍ക്കും കൗണ്‍സലിംങ് നല്‍കാനാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ തീരുമാനം.
DoolNews Video