എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ദര്‍സ് വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗിക പീഡനം; മുതിര്‍ന്ന വിദ്യാര്‍ത്ഥിക്കും വിവരം മറച്ചുവെച്ച ഉസ്ദാതിനെതിരെയും കേസ്
എഡിറ്റര്‍
Monday 7th August 2017 4:31pm


കോഴിക്കോട്: മുക്കത്ത് ദര്‍സ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. മുക്കം കാരശ്ശേരി സര്‍ക്കാര്‍പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളി ദര്‍സില്‍ താമസിച്ച് പഠിക്കുന്ന കുന്ദമംഗലം സ്വദേശിയായ 14 വയസ്സുകാരനാണ് ലൈംഗിക പീഡനത്തിനിരയായത്. ദര്‍സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി റാഷിദ് എന്നയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ജനനേന്ദ്രിയത്തിലും രഹസ്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൃഷ്ണം വീങ്ങിയ നിലയിലാണ്. മൂത്ര തടസ്സം നേരിടുന്ന കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Also read വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ടത് കുട്ടിയുടെ വിവാഹം മുടക്കാനെന്ന് മൊഴി


കഴിഞ്ഞ വ്യാഴാഴ്ചയാണ് പീഡനം നടന്നതെങ്കിലും വിവരം പുറത്തറിയിക്കാതെ കുട്ടിയെ പള്ളിയിലെ ഉസ്താദ് നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. കുട്ടിയുടെ മാതാവ് ഉസ്താദുമായി ബന്ധപ്പെട്ടപ്പോള്‍ വിവരം പുറത്തുപറയരുതെന്നായിരുന്നു നിര്‍ദേശം.

ഇന്നലെ മാതാവ് വീണ്ടും ദര്‍സിലേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റ കാര്യമറിഞ്ഞ കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പീഡനം നടത്തിയതിന് കൊല്ലം സ്വദേശി റാഷിദിനെതിരെയും വിവരം മറച്ചുവെച്ചതിന് പള്ളിയിലെ ഉസ്ദാതിനെതിരെയും മുക്കം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു

Advertisement