എഡിറ്റര്‍
എഡിറ്റര്‍
ചിക്കന്‍ പുലാവ്
എഡിറ്റര്‍
Tuesday 20th June 2017 4:20pm

വീട്ടില്‍ അതിഥികളൊക്കെ വരുമ്പോള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന ഒന്നാണിത്. വെറും 30മിനിറ്റുകൊണ്ട് റൈസ് റെഡിയാക്കാം. ചിക്കന്‍ പുരട്ടിവെയ്ക്കുന്നതിനു മാത്രമേ കുറച്ചു സമയമെടുക്കൂ.

ചേരുവകള്‍:

ബസ്മതി അരി: ഒരുകപ്പ്
ഉള്ളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്: രണ്ടു ടേബിള്‍സ്പൂണ്‍
മുന്തിരി: രണ്ടു ടേബിള്‍സ്പൂണ്‍
പുതിനയില: ഒരു പിടി
മല്ലിയില: ഒരു പിടി
പട്ട: ഒരിഞ്ച്
ഏലക്കായ: നാലെണ്ണം
ജീരകം: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
നെയ്യ്: മൂന്നു ടേബിള്‍സ്പൂണ്‍
വെള്ളം: ആവശ്യത്തിന്
വെള്ളം : ഒരുകപ്പ്

പുരട്ടാന്‍

ചിക്കന്‍- അരകിലോ
തൈര്: ഒരു കപ്പ്
മുളകുപൊടി: രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി: ഒരു ടീസ്പൂണ്‍
ഗരംമസാല: രണ്ടു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

രണ്ടാമത്തെ ചേരുവുകള്‍ ചിക്കനില്‍ പുരട്ടി കുറേസമയം വയ്ക്കുക.

ബസ്മതി അരി അരമണിക്കൂര്‍ കുതിര്‍ത്തുവെയ്ക്കുക. ശേഷം ഊറ്റിയെടുത്ത് മാറ്റിവെക്കുക.

അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും പട്ടയും ഏലക്കായയും ഇടുക. നന്നായി മിക്‌സ് ചെയ്യുക.

ഇതിലേക്ക് ഉള്ളി ചേര്‍ത്ത് സ്വര്‍ണ നിറമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപ്പും ചേര്‍ക്കാം.

ഇത് ചിക്കനിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് മല്ലി പുതിനയിനകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ശേഷം അരിയും ചേര്‍ത്ത് നന്നായി ഇളക്കിയശേഷം രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. നന്നായി അടച്ചുവെച്ചശേഷം തീ കുറച്ച് 15 മുതല്‍ 20മിനിറ്റുവരെ വേവിക്കുക. വെള്ളം പൂര്‍ണമായി വറ്റിയശേഷം ഇറക്കിവെക്കാം.

Advertisement