വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്
India
വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 3:22 pm

ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്. രണ്ടാം എന്‍.ഡി.എ സര്‍ക്കാറിലെ വിദേശകാര്യ സഹമന്ത്രിയാണ് വി. മുരളീധരന്‍.

ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്.

കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും. ലോക്‌സഭയിലെ ബി.ജെ.പി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ ലോക്‌സഭാ കക്ഷിനേതാവ്. ലോക്‌സഭാ കക്ഷി ഉപനേതാവായി രാജ്‌നാഥ് സിങ്ങും കേന്ദ്രന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവുമായിരിക്കും.

കഴിഞ്ഞദിവസം മുരളീധരന്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് നൈജിരിയയില്‍ ഡെമോക്രസി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോയിരുന്നു.