Administrator
Administrator
ബജറ്റ് തീരും മുമ്പേ മുഖ്യമന്ത്രി സഭ വിട്ടു
Administrator
Friday 8th July 2011 10:53am

umman-chandyതിരുവനന്തപുരം: കടുത്ത പനിയെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭ വിട്ട് ആശുപത്രിയലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.50നാണ് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിന്നെങ്കിലും അദ്ദേഹം ഇന്ന് സഭയിലെത്തുകയായിരുന്നു.

രാത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയെ വെള്ളിയാഴ്ച രാവിലെ മുറിയിലേക്ക് മാറ്റി. തുടര്‍ന്നാണ് ഡോക്ടമാരുടെ അനുമതിയോടെ അദ്ദേഹം സഭയിലെത്തിയത്. മെഡിക്കല്‍ പേവാര്‍ഡിലെ വി.ഐ.പി റൂമിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

Advertisement