നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍  കാറിലെത്തിയ സംഘം ചിക്കനും പൊറോട്ടയും കവര്‍ന്നു; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദ്ദനം
Malayalam Cinema
നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കാറിലെത്തിയ സംഘം ചിക്കനും പൊറോട്ടയും കവര്‍ന്നു; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദ്ദനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th January 2020, 8:47 am

കണ്ണൂര്‍: നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ഭക്ഷണം കവര്‍ന്നു. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനില്‍ നിന്നാണ് പൊറാട്ടയും ചിക്കനും മോഷണം പോയത്.

നിവിന്‍ നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം കവര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

80ഓളം പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് മോഷ്ടിക്കപ്പെട്ടത്. കാറിലെത്തിയ സംഘം ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട കാറിലെത്തിയ സംഘം ഇയാളെ മര്‍ദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ അമലിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവാഗതനായ ലിജു കൃഷ്ണ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട് ‘ നടന്‍ സണ്ണിവെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.

DoolNews Video