എഡിറ്റര്‍
എഡിറ്റര്‍
‘ഇവിടുത്തെ പെണ്‍കുട്ടികളെല്ലാം ടനാ- ടനാണ്’; ഛത്തീസ്ഗഡിലെ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം; ബി.ജെ.പി എം.പി വിവാദത്തില്‍
എഡിറ്റര്‍
Wednesday 4th October 2017 4:28pm


റായ്പൂര്‍: ഛത്തീസ്ഗഡിലെ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി വിവാദത്തില്‍. കോര്‍ബയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ബന്‍ഷിലാല്‍ മഹ്തോയാണ് പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്.


Also Read: ‘മരിച്ച് മണ്ണായി പള്ളിക്കാട്ടില്‍ പുഴുവരിച്ച് ഒറ്റയ്ക്ക് കിടക്കുന്ന നാള്‍ വരും’; ചാനല്‍ പരിപാടിയ്ക്കിടെ പര്‍ദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ മതപ്രഭാഷകന്‍


ഒക്ടോബര്‍ രണ്ടിന് ഛത്തീസ്ഗഡില്‍ നടന്ന ഗുസ്തി മത്സരത്തിനിടെയായിരുന്നു മഹ്തോയുടെ വിവാദ പ്രസ്താവന. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

കോര്‍ബയിലേയും ഛത്തീസ്ഗഡിലേയും പെണ്‍കുട്ടികള്‍ ‘ടനാ- ടന്‍’ ആയിട്ടുണ്ടെന്നായിരുന്നു എം.പിയുടെ വാക്കുകള്‍. ‘ജനങ്ങള്‍ പലപ്പോഴും ഇത് തമാശയായിട്ടാവും കാണുന്നത്. എന്നാല്‍, ഇവിടുത്തെ കായികമന്ത്രി ഇടക്കിടെ പറയാറുണ്ട്- കോര്‍ബയിലേയും ഛത്തീസ്ഗഡിലേയും ട്യൂറിസു (ഛത്തീസ്ഗഡില്‍ പെണ്‍കുട്ടികള്‍ക്ക് പറയുന്ന പേര്)കള്‍ ‘ടനാ-ടന്‍’ ആണെന്ന്’.

എം.പിയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള എം.പിയുടെ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും മഹ്‌തോ മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ടി.എസ്. സിംഗ് ദിയോ ആവശ്യപ്പെട്ടു. എം.പിക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.


Dont Miss: കേരള-കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി; കാരണം വ്യക്തമാക്കാതെ പാര്‍ട്ടി നേതൃത്വം


ജനതാ കോണ്‍ഗ്രസസ് വൈസ് പ്രസിഡന്റ് അമിത് ജോഗിയും എം.പിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്കാരുടെ സ്ത്രീകളോടുള്ള മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ജോഗി പറഞ്ഞു.

Advertisement