എഡിറ്റര്‍
എഡിറ്റര്‍
‘വന്‍മതിലല്ല, അതുക്കും മേലെ’; ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറി നേട്ടം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട്
എഡിറ്റര്‍
Sunday 19th March 2017 4:59pm

റാഞ്ചി: ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര ഇരട്ട സെഞ്ച്വറി നേടിയത് മുന്‍ ഇന്ത്യന്‍ കാരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട്. നേരിട്ട ബോളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ നീളമേറിയ ഇന്നിംഗ്‌സ് എന്ന നേട്ടമാണ് പൂജാര സ്വന്തമാക്കിയത്.

21 ബൗണ്ടറികള്‍ ഉള്‍പ്പെടെ 202 റണ്‍സെടുത്ത പൂജാര ആകെ നേരിട്ടത് 525 പന്തുകളാണ്. ഇതോടെ ടെസ്റ്റ് മത്സരത്തില്‍ 500 പന്തുകള്‍ നേരിടുന്ന ആദ്യ ഇന്ത്യന്‍ താരമായി പൂജാര മാറി.


Also Read: ഗ്യാലറിയുടെ ഹൃദയം കീഴടക്കി ധോണിയുടെ വെടിക്കെട്ട്; പ്രിയതാരത്തെ ആരാധകര്‍ യാത്രയാക്കിയത് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കി


2004-ല്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 495 പന്ത് നേരിട്ട ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായിരിക്കുന്നത്. 270 റണ്‍സാണ് അന്ന് ദ്രാവിഡ് നേടിയത്. സ

ദ്രാവിഡിനെ കൂടാതെ, വെസ്റ്റ് ഇന്‍ഡീസിനെതിരെ 491 പന്തില്‍ 201 റണ്‍സെടുത്ത നവ്‌ജ്യോത് സിങ് സിദ്ദു, ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ 477 പന്തില്‍ 206 റണ്‍സെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തില്‍ 172 റണ്‍സെടുത്ത സുനില്‍ ഗാവാസ്‌കര്‍ തുടങ്ങിയ താരങ്ങളേയും പൂജാര പിന്നിലാക്കി.

വീഡിയോ:

Advertisement