'തനിക്ക് സി.പി.ഐ.എമ്മുമായി ബന്ധമില്ല, പാർട്ടി ഓഫീസിൽ പോയിട്ടില്ല': ചെര്‍പ്പുളശ്ശേരി പീഡനക്കേസ് പ്രതി പ്രകാശന്റെ വെളിപ്പെടുത്തൽ
kERALA NEWS
'തനിക്ക് സി.പി.ഐ.എമ്മുമായി ബന്ധമില്ല, പാർട്ടി ഓഫീസിൽ പോയിട്ടില്ല': ചെര്‍പ്പുളശ്ശേരി പീഡനക്കേസ് പ്രതി പ്രകാശന്റെ വെളിപ്പെടുത്തൽ
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 2:22 pm

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്‍ സി.പി.ഐ.എമ്മുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും പ്രകാശൻ വ്യക്തമാക്കുന്നു. പെൺകുട്ടിയും താനുമായി ബന്ധം ഉണ്ടായിരുന്നു എന്നാൽ അവളുമായുള്ള തന്റെ ബന്ധം മുറിഞ്ഞിട്ട് ഏറെ നാളുകളായി എന്നും പ്രകാശൻ പറയുന്നു. എന്തിനാണ് പെൺകുട്ടി ഇപ്പോൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും പ്രകാശൻ തന്റെ വീഡിയോയിൽ പറയുന്നു.

Also Read വയനാട് സീറ്റ്; തീരുമാനം രാഹുല്‍ഗാന്ധിയുടേതെന്ന് ഉമ്മന്‍ചാണ്ടി

ഇന്നലെയാണ് പ്രകാശൻ പൊലീസിന്റെ പിടിയിലാകുന്നത്. അതിനു മുൻപാണ് ഈ സെൽഫി വീഡിയോ പ്രകാശൻ ഷൂട്ട് ചെയ്തതെന്ന് കരുതപ്പെടുന്നു. പെൺകുട്ടിയുമായി ഇപ്പോൾ തനിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച പ്രകാശൻ തനിക്ക് പാർട്ടിയുമായോ പാർട്ടി നേതാക്കളുമായോ ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അടിസ്ഥാനവിരുദ്ധമാണെന്നും പാർട്ടിയിലുള്ളവർ നിരപരാധികളാണെന്നും പറയുന്നുണ്ട്.

തന്നെക്കുറിച്ച് പെൺകുട്ടി പറഞ്ഞതൊക്കെ ഞെട്ടിച്ചുവെന്നും പ്രകാശൻ വെളിപ്പെടുത്തുന്നു. ആരെയും വഞ്ചിക്കണം എന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചെങ്കിൽ മാപ്പ് പറയാൻ താൻ തയാറാണെന്നും പ്രകാശൻ പറഞ്ഞു. പാർട്ടിയുമായി ബന്ധമില്ലാത്ത താൻ പാർട്ടി ഓഫീസിൽ പോകേണ്ട ആവശ്യമില്ല. പ്രകാശൻ പറയുന്നു.

Also Read രാഹുല്‍ മത്സരിക്കേണ്ടത് ഇടതുപക്ഷത്തിനെതിരേയല്ല; വിയോജിപ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

കഴിഞ്ഞ ജൂണില്‍ എസ്.എഫ്.ഐ നേതാവിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു യുവതി ആശുപത്രി അധികൃതരോടും, പിന്നീട് പൊലീസിനോടും പറഞ്ഞിരുന്നത്. കോളേജ് മാഗസിന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഓഫീസിലെത്തിയപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നായിരുന്നു യുവതിയുടെ മൊഴി.

നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ താന്‍ ചെര്‍പ്പുളശ്ശേരി സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് യുവതി പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

Also Read ട്രെയിലര്‍ ലോഞ്ചിനിടെ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി

പ്രകാശിന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണിതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.