ചേരനും വിജയ് സേതുപതിയും ഒന്നിക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്
indian cinema
ചേരനും വിജയ് സേതുപതിയും ഒന്നിക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്
ന്യൂസ് ഡെസ്‌ക്
Sunday, 5th April 2020, 6:06 pm

ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് ചേരന്‍ സംവിധാന രംഗത്തേക്ക് വരുന്നത്. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം പൊര്‍ക്കാലം, വെട്രി കൊടി കാട്ടു, പാണ്ഡവര്‍ ഭൂമി, ആട്ടോഗ്രാഫ്, തവമൈ തവമിരുന്ത് എന്നീ മികച്ച ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ചേരന്‍. പേരിടാത്ത ചിത്രത്തെ കുറിച്ച് ചേരന്‍ ചില വിവരങ്ങള്‍ സംസാരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തവമായി തവമിരുന്ത് എന്ന ചിത്രത്തേക്കാള്‍ മികച്ചതായിരിക്കും ഈ ചിത്രം. സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധമാണ് ഈ ചിത്രം പറയുന്നതെന്നുമാണ് ചേരന്‍ പറഞ്ഞത്.

എന്നാണ് ചിത്രം ആരംഭിക്കുന്നതെന്ന് ചേരന്‍ വ്യക്തമാക്കിയില്ല. അണിയറ പ്രവര്‍ത്തകര്‍ ആരാണെന്നും ഇപ്പോള്‍ വ്യക്തമല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ