എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പ്രവേശനം: ചെന്നിത്തല ഹൈക്കമാന്‍ഡിനെ നിലപാട് അറിയിക്കും
എഡിറ്റര്‍
Thursday 6th June 2013 11:26am

chennithala

തിരുവനന്തപുരം: മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ടു കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും.

അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഹൈക്കമാന്‍ഡിനെ അറിയിക്കുക.

Ads By Google

അതേസമയം വിഷയത്തില്‍ സംസ്ഥാനത്ത് നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിരോധമന്ത്രി എ.കെ.ആന്റണി വിദേശപര്യടം കഴിഞ്ഞ്   ഇന്നു തിരിച്ചെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കുമെന്നാണു സൂചന.

രമേശ് തന്റെ നിലപാട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധി ഈ സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതായിരിക്കും ഇനി പ്രധാനം.

അതേസമയം, കെപിസിസി പ്രസിഡന്റിനെ അവഹേളിച്ചതായി ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ പരാതി അറിയിക്കും.

രമേശ് ചെന്നിത്തലയ്ക്ക് ഏതു വകുപ്പ് നല്‍കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായ ഐക്യത്തിലെത്താനായിരുന്നില്ല.

ആഭ്യന്തരവകുപ്പ് നല്‍കിയില്ലെങ്കില്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന കര്‍ശന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും ആഭ്യന്തര വകുപ്പ് എടുത്തുമാറ്റില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ച് നില്‍ക്കുകയാണ്.

Advertisement