എഡിറ്റര്‍
എഡിറ്റര്‍
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ശുദ്ധവിവരക്കേട്; ഇന്ധനവില വര്‍ധനവ് സാധാരണക്കാരെ ബാധിക്കുമെന്ന് തിരിച്ചറിയാന്‍ ഐ.എ.എസ് എടുക്കേണ്ടെന്നും ചെന്നിത്തല
എഡിറ്റര്‍
Monday 18th September 2017 12:46pm

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധിക്കുന്നത് സമ്പന്നരെ ബാധിക്കുന്ന വിഷയമാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


Also Read കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന് പരാതിപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി


ഇന്ധന വില വര്‍ദ്ധിക്കുന്നത് സമ്പന്നരെ ബാധിക്കുന്ന വിഷയമാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ശുദ്ധവിവരക്കേടാണെന്നും കോര്‍പറേറ്റും ബി.ജെ.പിയും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇന്ധനവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

ക്രൂഡോയിലിന്റെ വില വളരെയധികം താഴ്ന്ന് നില്‍ക്കുന്നതിന്റ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.

ഇന്ധനവില വര്‍ദ്ധിച്ചാല്‍ അവശ്യ സാധനങ്ങളുടെ വില ഉയരുമെന്നും ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെ പിടലിയ്ക്ക് വീഴുമെന്നും തിരിച്ചറിയാന്‍ ഐ.എ.എസ് എടുക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു..

Advertisement