സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sports
കിരീട പോരാട്ടത്തിന് യോഗ്യത നേടി ചെന്നൈ; ഗോവയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 10:41pm

ചെന്നൈ: ഐ.എസ്.എല്‍ നാലാം സീസണിലെ കിരീട പോരാട്ടത്തിന് ചെന്നൈയിന്‍ എഫ് സി യോഗ്യത നേടി. ഇന്നു നടന്ന രണ്ടാം പാദ സെമിയില്‍ കരുത്തരായ എഫ്.സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം.

ആദ്യ പകുതിയില്‍ പിറന്ന രണ്ട് ഹെഡര്‍ ഗോളുകളാണ് ഗോവ പ്രതീക്ഷകള്‍ തകര്‍ത്തത്. തുടക്കത്തില്‍ എഫ്.സി ഗോവ ആയിരുന്നു കളി മികച്ച രീതിയില്‍ തുടങ്ങിയത്. പക്ഷെ 26ാം മിനുട്ടില്‍ കളിയുടെ ഗതി മാറി. ജെജെയാണ് ഒരു ഫ്രീ ഹെഡറിലൂടെ ചെന്നൈക്ക് ലീഡ് കൊടുത്തത്. ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ചെന്നൈ മൂന്ന് മിനുട്ടുകള്‍ക്കകം വീണ്ടും ലക്ഷ്യം കണ്ടു.

Read Also : ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; ആരാധകര്‍ക്ക് ആവേശമായി ഐ.പി.എല്‍ ഔദ്യോഗിക ഗാനം പുറത്ത്

ധന്‍പാല്‍ ഗണേഷായിരുന്നു രണ്ടാമത്തെ ഗോള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ ഡിഫന്‍സിലൂന്നി ഫൈനലിലേക്കുള്ള വഴി തെളിക്കാന്‍ ചെന്നൈയിനായി. ഒപ്പം കരണ്‍ജിതിന്റെ മികച്ച പ്രകടനവും ചെന്നൈക്ക് രക്ഷയായി. മികച്ച നിരവധി സേവുകളാണ് കരണ്‍ജിത് ഇന്ന് ക്രോസ് ബാറിന് കീഴില്‍ നടത്തിയത്. കളിയുടെ അവസാന നിമിഷം ജെജെ തന്റെ രണ്ടാം ഗോളോടെ ഗോവയുടെ അവസാനവും ഉറപ്പിച്ചു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയത്. ഈ മാസം 17 ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ഫൈനല്‍.

Advertisement