ഹൈദരാബാദിന് മേല്‍ ഉദിച്ചുയര്‍ന്ന് ചെന്നൈ
Ipl 2020
ഹൈദരാബാദിന് മേല്‍ ഉദിച്ചുയര്‍ന്ന് ചെന്നൈ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th October 2020, 11:22 pm

ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 21 റണ്‍സ് തോല്‍വി.

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 147 റണ്‍സെടുക്കാനെ ആയുള്ളൂ. 57 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു.

മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്സണ്‍ – അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

38 പന്തുകള്‍ നേരിട്ട വാട്ട്സണ്‍ മൂന്നു സിക്സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഫാഫ് ഡുപ്ലെസിക്കൊപ്പം സാം കറനാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലെസി (0) മടങ്ങിയെങ്കിലും തകര്‍ത്തടിച്ച സാം കറന്‍ 21 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് മടങ്ങിയത്.

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങില്‍ തിളങ്ങി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി.

ധോണി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennai SuperKings vs SunRisers Hyderabad IPL 2020