സെഞ്ചൂറിയനായി ധവാന്‍; ചെന്നൈയ്ക്ക് തോല്‍വി തന്നെ
Ipl 2020
സെഞ്ചൂറിയനായി ധവാന്‍; ചെന്നൈയ്ക്ക് തോല്‍വി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th October 2020, 11:22 pm

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും ജയം. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.

58 പന്തില്‍ 101 റണ്‍സെടുത്ത ധവാനൊപ്പം അവസാന ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും ഡല്‍ഹിയുടെ വിജയത്തില്‍ പങ്കാളിയായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.

മത്സരത്തിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ (0) നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലെസി – ഷെയ്ന്‍ വാട്ട്സണ്‍ സഖ്യവും അമ്പാട്ടി റായുഡു- രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഡുപ്ലെസി- വാട്ട്സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്സണെ പുറത്താക്കി നോര്‍ത്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി 47 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു.

ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്സും ഒരു ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു.

ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്സറുകളടക്കം 33 റണ്‍സെടുത്തു. ധോണി മൂന്ന് റണ്‍സെടുത്ത് പുറത്തായി.

ഡല്‍ഹിക്കായി നോര്‍ത്യ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennai Super Kings vs Delhi Capitals IPL 2020