ചെന്നൈ സിറ്റി എഫ്.സി ഐ ലീഗ് ചാമ്പ്യന്‍മാര്‍
I League
ചെന്നൈ സിറ്റി എഫ്.സി ഐ ലീഗ് ചാമ്പ്യന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2019, 7:08 pm

മിനര്‍വ്വ പഞ്ചാബിനെതിരായ ഉജ്ജ്വല ജയത്തോടെ ദക്ഷിണേന്ത്യന്‍ ശക്തികളായ ചെന്നൈ സിറ്റി എഫ്.സി ഐ ലീഗ് ചാമ്പ്യന്‍മാരായി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈ മിനര്‍വ്വയെ തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ചെന്നൈ ഐ ലീഗ് കിരീടം നേടുന്നത്. 20 മത്സരങ്ങളില്‍ നിന്ന് 43 പോയന്റാണ് ചെന്നൈയ്ക്കുള്ളത്.

ഐ ലീഗില്‍ അവസാന റൗണ്ട് മത്സരങ്ങള്‍ നടന്ന ഇന്ന് 40 പോയന്റുമായി ഒന്നാമതുള്ള ചെന്നൈ മിനര്‍വ്വയെയും 39 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ ഗോകുലത്തേയുമാണ് നേരിട്ടത്. ഇരു ടീമുകളും ജയിച്ചെങ്കിലും ഒരു പോയന്റിന്റെ മുന്‍തൂക്കത്തില്‍ ചെന്നൈ കപ്പുയര്‍ത്തിരിക്കുകയാണ്.

ഇന്നത്തെ ചെന്നൈ-മിനര്‍വ്വ മത്സരത്തില്‍ മിനര്‍വ്വ പഞ്ചാബാണ് ആദ്യം സ്‌കോര്‍ (റോളന്‍ഡ് ബിലാല, മൂന്നാം മിനുട്ടില്‍) ചെയ്തത്. എന്നാല്‍ പെഡ്രോ മാന്‍സിയിലൂടെയും (56, പെനാല്‍റ്റി) ഗൗരവ് ബോറയിലൂടെയും (69, 90+3) ചെന്നൈ തിരിച്ചടിക്കുകയായിരുന്നു.