Administrator
Administrator
ചെങ്ങറ സമരഭൂമിയില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി
Administrator
Monday 27th June 2011 11:48am

chengaraകോന്നി: ചെങ്ങറ കൈയേറ്റഭൂമിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി വിനോദി(30)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് സമരസമിതി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് സൂചന. നേരത്തെ നാട്ടുകാരുമായും ഒരു സംഘം സംഘര്‍ഷമുണ്ടാക്കിയിരുന്നു. അടൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്.

Advertisement