എഡിറ്റര്‍
എഡിറ്റര്‍
പിരിവ് നല്‍കിയില്ല; ചവറയില്‍ ബി.ജെ.പി ജില്ലാഭാരവാഹി വ്യാപാരിയെ ഭീഷണിപ്പെടുത്തിയതായി പരാതി
എഡിറ്റര്‍
Saturday 5th August 2017 10:58am

കൊല്ലം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ കൊല്ലം ചവറയില്‍ ബി.ജെ.പി ജില്ലാഭാരവാഹി വ്യാപാരിയെ ഭീഷണിപ്പെടുത്തിയതായി പരാതി.

5000 രൂപ പിരിവ് ചോദിച്ചിട്ട് 3000 രൂപമാത്രം നല്‍കിയ ചവറയിലെ വ്യാപാരിയെയാണ് ഭീഷണിപ്പെടുത്തിയത്.

ചവറ മണ്ഡലത്തിന്റെ ചുമതലയുളള ജില്ലാ ഭാരവാഹിയെന്ന പേരിലാണ് വ്യാപാരിയെ ഫോണില്‍ വിളിച്ചത്.

കൂടുതല്‍ പണം നല്‍കാനാകില്ലന്ന് പറഞ്ഞ വ്യാപാരിയെ അസഭ്യം പറയുകയായിരുന്നു.

Advertisement