എഡിറ്റര്‍
എഡിറ്റര്‍
വോഡാഫോണ്‍ നികുതി വിവാദം; ആദായ നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രി പി. ചിദംബരം
എഡിറ്റര്‍
Sunday 3rd March 2013 3:59pm

ന്യൂദല്‍ഹി:വോഡാഫോണുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കുമെന്ന് ധനമന്ത്രി പി.ചിദംബരം. ഈ കേസ്   ഒത്തുതീര്‍ക്കണമെന്ന കമ്പനിയുടെ കത്ത് അടുത്ത ക്യാബിനറ്റ് ചര്‍ച്ച ചെയ്യും. മധ്യസ്ഥത്തിനെടുക്കുന്ന സമയത്തേക്കാള്‍ കുറച്ചു മാത്രമേ ഒത്തുതീര്‍പ്പിന് ആവശ്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

2007ല്‍ ഹച്ചിസണ്‍ എസ്സാറിനെ  ഏറ്റെടുത്തപ്പോള്‍  കമ്പനി നല്‍കേണ്ട 11,217 കോടി രൂപ പലിശയുള്‍പ്പെടെയുള്ള നികുതിയായി അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ കത്തു നല്‍കിയിരുന്നു

എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് തങ്ങള്‍ ഒരുവിധത്തിലും കടപ്പെട്ടിരിക്കുന്നില്ലെന്ന് കമ്പനി മറുപടി നല്‍കുകയായിരുന്നു. ഈ ടെലികോം സ്ഥാപനം ഇന്ത്യയുമായി അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

പക്ഷെ ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പ് നടത്താമെന്ന് മന്ത്രി വാഗ്ദാനം ചെയ്യുകയായിരുന്നു.വോഡാഫോണുമായുള്ള വിവാദം ഉടന്‍ പരിഹരിക്കും  ഈ നിയമം ഭേദഗതി ചെയ്യാനുളള നടപടിയെടുക്കും അത് ഷോം കമ്മറ്റിയുടെ ശുപാര്‍ശയെ മുന്‍നിര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു.

1961 ലെ ഇന്‍കം ടാക്‌സ് ആക്ടിലാണ് ഭേദഗതി വരുത്തേണ്ടി വരിക. പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് ടെലികോം മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹച്ചിസണ്‍ എസ്സാറിന്റെ 67% ഓഹരികള്‍ വാങ്ങി ഇന്ത്യയില്‍ മൊബൈല്‍ സര്‍വീസ് ആരംഭിച്ചതിന് വോഡാഫോണ്‍ 220 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) നികുതി അടയ്ക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വോഡാഫോണില്‍ നിന്ന് ആദായനികുതിയായി 2,500 കോടി രൂപ ഈടാക്കിയ നടപടിയെ  2010ല്‍ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു.

ഇതിനെ ചോദ്യം വോഡാഫോണ്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2 രണ്ടു മാസത്തിനകം നാലു ശതമാനം പലിശയോടെ കൂടി തുക സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്നായിരുന്നു  ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആദായനികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കണമെങ്കില്‍ നിലവിലെ നികുതി നിയമത്തില്‍ ഭേദഗതി വേണം. ഇത് പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് വച്ച് നടന്ന ഈ ഇടപാടിനുമേല്‍ നികുതി ചുമത്താന്‍ ആദായ നികുതി വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ഇതിനെതിരായി കേന്ദ്ര സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഹോംഗ്‌കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹച്ചിസണ്‍ എസാര്‍ ഗ്രൂപ്പിന്റെ 67 ശതമാനം ഓഹരികള്‍ 2007ലാണ് വോഡാഫോണ്‍ ഏറ്റെടുത്തത്.

സിയാമന്‍ ഐലന്‍ഡില്‍ വച്ച് നടന്ന ഇടപാടിനായി 11.2 ബില്യണ്‍ ഡോളര്‍ ആണ് വോഡാഫോണ്‍ ചെലവാക്കിയത്.

Advertisement