'ചന്ദ്രികയുടെ വാര്‍ത്ത അടിസ്ഥാന രഹിതം, ലീഗ് വിമതരെ തോല്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല'; ജിഫ്രി മുത്തുകോയ തങ്ങള്‍
Kerala News
'ചന്ദ്രികയുടെ വാര്‍ത്ത അടിസ്ഥാന രഹിതം, ലീഗ് വിമതരെ തോല്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല'; ജിഫ്രി മുത്തുകോയ തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 1:49 pm

കോഴിക്കോട്: ലീഗ് വിമതരെ തോല്‍പ്പിക്കാന്‍ താന്‍ പറഞ്ഞെന്ന തരത്തില്‍ മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ചന്ദ്രികയില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും വാര്‍ത്ത തിരുത്തുമെന്നാണ് കരുതുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി കോയ തങ്ങള്‍ പറഞ്ഞതായിട്ടായിരുന്നു ചന്ദ്രിക വാര്‍ത്ത.

നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം – അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായ രാഷ്ടീയ നയം സവിനിതവും വ്യക്തവുമാണ്. ആ നയത്തില് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വത്തിന്റെ നിലപാടുകളുമായി തന്നെ മുന്നോട്ട് പോകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  ‘Chandrika’s news is baseless, I did not say to defeat the League rebels’; Jifri Muthukoya Thangal