Administrator
Administrator
ചന്ദ്രിക ഉദ്ഘാടനത്തിനെത്തിയ നേതാക്കള്‍ക്ക് സ്വീകരണം
Administrator
Saturday 18th June 2011 2:46pm

chandrikaദോഹ: ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ക്ക് ദോഹാ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ കെ.എം.സി.സി. നേതാക്കളും പ്രവര്‍ത്തകരും ഹൃദ്യമായ സ്വീകരണംനല്‍കി.

സംസ്ഥാന കെ.എം.സി.സി. പ്രസിഡന്റ് സി.എസ്.എച്ച്.തങ്ങള്‍, ജനറല്‍സെക്രട്ടറി എ.പി. അബ്ദുള്‍റഹ്മാന്‍, സ്വീകരണകമ്മിറ്റി ചെയര്‍മാന്‍ കെ. മുഹമ്മദ്ഈസ, കെ.എം.സി.സി. സംസ്ഥാന വൈ. പ്രസിഡന്റ് തായന്പത്ത് കുഞ്ഞാലി, പാര്‍ലമെന്ററി ബോര്‍ഡംഗങ്ങളായ അബ്ദുല്ല പാറക്കല്‍, പി.കെ. അബ്ദുല്ല, എസ്.എ.എം. ബഷീര്‍, എം.പി. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

Advertisement