ചാന്ദ്‌നി ചൗക്കില്‍ ആംആദ്മിക്ക് മുന്നേറ്റം; പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കപില്‍ മിശ്രക്ക് ആദ്യഘട്ടത്തില്‍ കാലിടറി
Delhi election 2020
ചാന്ദ്‌നി ചൗക്കില്‍ ആംആദ്മിക്ക് മുന്നേറ്റം; പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കപില്‍ മിശ്രക്ക് ആദ്യഘട്ടത്തില്‍ കാലിടറി
ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 8:43 am

ന്യൂദല്‍ഹി: ചാന്ദ്‌നിചൗക്കില്‍ ആംആദ്മി പാര്‍ട്ടിക്ക് വലിയ മുന്നേറ്റം. ചാന്ദ്‌നി ചൗക്കിലെ പത്ത് മണ്ഡലങ്ങളില്‍ എട്ട് എണ്ണത്തിലും ആംആദ്മിപാര്‍ട്ടി മുന്നിട്ട് നില്‍ക്കുകയാണ്. ആദര്‍ശ് നഗര്‍, ഷാലിമാര്‍ബാഗ്, ഷഹൂര്‍ ബസ്തി, വസീര്‍പൂര്‍, മോഡല്‍ ടൗണ്‍, സദര്‍ബസാര്‍, മാട്ടിയമഗല്‍, ബെല്ലിമാരന്‍, ഇത്രയും മണ്ഡലങ്ങളില്‍ ആാംആദ്മി പാര്‍ട്ടി മുന്നിലാണ്.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര മത്സരിക്കുന്ന മണ്ഡലമാണ് മോഡല്‍ ടൗണ്‍. നേരത്തെ ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന കപില്‍ മിശ്ര പിന്നീട് കെജ്‌രിവാളിന്റെ വലിയ വിര്‍ശകനാവുകയും പാര്‍ട്ടി വിടുകയുമായിരുന്നു. ഇവിടെ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്നു ഇദ്ദേഹം.

അഖിലേഷ് തൃപതിയാണ് ചാന്ദ്‌നി ചൗക്കിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.

ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പി ഭരണ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഭരണം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ