എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ്: ഗെയ്‌ലും സാമുവലുമില്ല
എഡിറ്റര്‍
Tuesday 9th October 2012 9:30am

ജൊഹന്നാസ്ബര്‍ഗ്: നാലാം ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ് ഇന്ന് ജൊഹാനസ്ബര്‍ഗില്‍ ആരംഭിക്കുമ്പോള്‍, വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ അസാന്നിധ്യം ശ്രദ്ധേയമാകും.

ഐ.പി.എല്ലില്‍ ഗെയ്‌ലിന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഇക്കുറി ചാമ്പ്യന്‍സ് ലീഗിനില്ല. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ മര്‍ലണ്‍ സാമുവല്‍സും ലീഗില്‍ കളിക്കില്ല.

Ads By Google

ഐ.പി.എല്ലില്‍ പുണെ വാറിയേഴ്‌സ് താരമാണ് സാമുവല്‍സ്. വിന്‍ഡീസിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്പിന്നര്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ചെന്നൈ സൂപ്പര്‍ കിങ്‌സിലും കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവര്‍ മുംബൈ ഇന്ത്യന്‍സിലും ആന്ദ്രെ റസ്സല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും കളിക്കും.

വിന്‍ഡീസിന്റെ ചാമ്പ്യന്‍ ടീമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ദിനേഷ് രാംദിന്‍, സാമുവല്‍ ബദ്രി, ഡാരന്‍ ബ്രാവോ, രവി രാംപോള്‍, ലെന്‍ഡല്‍ സിമണ്‍സ് എന്നിവരാണ് ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍.

Advertisement