എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും തോല്‍വി
എഡിറ്റര്‍
Thursday 25th October 2012 10:18am

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും തോല്‍വി. ഗ്രൂപ്പ് ഡിയില്‍ നടന്ന പോരാട്ടത്തില്‍ ഡച്ച് ഫുട്‌ബോളിലെ പ്രധാനികളായ എ.എഫ്.സി അജെക്‌സ് ആണ് മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചത്.

ജര്‍മന്‍ ക്ലബ്ബായ ബറോസിയ ഡോര്‍ട്ട്മുണ്ടിനോടാണ് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയത്.

Ads By Google

ഗ്രൂപ്പില്‍ ഒരു പോയിന്റുമായി സിറ്റിയാണ് ഏറ്റവും പിന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ഏഴ് പോയിന്റുമായി ഡോര്‍ട്ട്മുണ്ടാണ് ഒന്നാമത്.

അജെക്‌സിന് വേണ്ടി ഡി ജോംഗ്, മോയ്‌സാന്‍ഡര്‍, ഇറിക്‌സണ്‍ എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ സമിര്‍ നസ്‌റി(22) നേടിയ ഗോള്‍ സിറ്റിയ്ക്ക് ആധിപത്യം നേടിക്കൊടുത്തെങ്കിലും അജെക്‌സിന്റെ താരങ്ങള്‍ക്ക് മുന്നില്‍ സിറ്റി മുട്ടുകുത്തുകയായിരുന്നു.

സിറ്റിയെ അജെക്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ഡോര്‍ട്ട്മുണ്ടിനോട് പരാജയം ഏറ്റുവാങ്ങിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡും തോല്‍വി ഇരന്നുവാങ്ങി. 36-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്റെ ലിവാന്‍ഡോവ്‌സ്‌കി നേടിയ ഗോളിനു മിനിറ്റുകളുടെ ഇടവേളയില്‍ റൊണാള്‍ഡോ മറുപടി നല്‍കിയെങ്കിലും 64-ാം മിനിറ്റില്‍ ഷെംലെര്‍ നേടിയ ഗോളിനു തിരിച്ചടി നല്‍കാന്‍ റയലിനു കഴിഞ്ഞില്ല.

Advertisement