കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ പുറത്ത്
Malayalam Cinema
കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 11:51 pm

കൊച്ചി: മലയാളികളുടെ പ്രിയ നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ജീവിത കഥയാണ് വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി . വെള്ളിയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജാമണിയാണ് ചിത്രത്തില്‍? നായക വേഷത്തില്‍ എത്തുന്നത്.

വിനയനും ഉമ്മര്‍ മുഹമ്മദും ചേര്‍ന്നാണ്? തിരക്കഥയൊരുക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രകാശ് കുട്ടി ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, കൊച്ചു പ്രേമന്‍, ഹണിറോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

Also Read:  ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

മണിയുടെ അപ്രതീക്ഷത മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ചിത്രം ഇറങ്ങുന്നത്. ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം എന്ന സംഭാഷണം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

വളരെ സാധാരണ കുടുംബത്തില്‍ നിന്നും തെന്നിന്ത്യയിലെ മികച്ച അഭിനോതാക്കളില്‍ ഒരാളായി മാറിയ മണിയുടെ ജീവിതം ഹൃദയസ്പര്‍ശിയായ ചിത്രമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.