എഡിറ്റര്‍
എഡിറ്റര്‍
ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ചക്കര ജോണിയും കൂട്ടാളിയും പൊലീസ് പിടിയില്‍
എഡിറ്റര്‍
Monday 2nd October 2017 8:01am

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തും പൊലീസ് പിടിയില്‍. ഞായറാഴ്ച്ച രാത്രി പാലക്കാട് വച്ചായിരുന്നു ഇരുവരും പിടിയിലായത്.

പ്രതികളെ ചാലക്കുടി ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിച്ചിരിക്കുകയാണ്. ഡി.വൈ.എസ്.പി പി.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Also Read:  കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന പുലമ്പല്‍ മാത്രമെന്ന് ചെന്നിത്തല; ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി ഇടതുപക്ഷം അവസാനിപ്പിക്കണം


രാജീവിനെ ഒരു വാടക കെട്ടിടത്തിലായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജോണി മുങ്ങുകയായിരുന്നു.

ജോണിയ്ക്ക് വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുണ്ടെന്നും വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയ പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ടു വരികയായിരുന്നു. ഇതിനിടെയാണ് ജോണിയും കൂട്ടാളിയും പിടിയിലാകുന്നത്.

Advertisement