എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി മുറ്റത്ത് വി.മുരളീധരന്റെ നിരാഹാരം, കോളേജ് തലപ്പത്ത് ബി.ജെ.പി നേതാവ് : ലോ അക്കാദമിയില്‍ ബി.ജെ.പിയ്ക്കും ഇരട്ടമുഖമെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 30th January 2017 1:54pm

bjp-law

തിരുവനന്തപുരം: ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ ചര്‍ച്ചയാകുന്നത് ബി.ജെ.പി നേതൃത്വത്തിന് ലോ അക്കാദമിയുമായുള്ള ബന്ധമാണ്. ലക്ഷ്മിനായരെ പുറത്താക്കണമെന്ന് ഏറ്റവും ആദ്യം ആവശ്യപ്പെട്ടത് എ.ബി.വി.പിയായിരുന്നു. ലക്ഷ്മി നായരെ പുറത്താക്കാന്‍ അധികാരമുള്ള അക്കാദമി ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ളത് ബി.ജെ.പിയുടെ പ്രമുഖ നേതാവാണ്. ഇതാണ് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്.

കാലങ്ങളായി ബി.ജെ.പി നേതൃ രംഗത്തുള്ള അയ്യപ്പന്‍ പിള്ളയാണ് ഭരണസമിതി അധ്യക്ഷന്‍. സംസ്ഥാനത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. ജനസംഘത്തിന്റെയടക്കം കേരളത്തിലെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ നേതാവാണ് അയ്യപ്പന്‍ പിള്ള. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ മരണത്തെ തുടര്‍ന്നാണ് അയ്യപ്പന്‍ പിള്ള അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

ചുരുക്കത്തില്‍ പറഞ്ഞാല്‍, നാടന്‍ ശൈലിയില്‍, ‘ ഇങ്ങള് ഭരിക്കുന്ന കോളേജിനെതിരെ ഇങ്ങള് തന്നെ സമരം നടത്തുകയാണോ ? ‘ എന്ന് ബി.ജെ.പിയോട് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. സമരം കിടക്കുന്ന വി.മുരളീധരന് അയ്യപ്പന്‍ പിള്ളയോട് ലക്ഷ്മി നായരെ പുറത്താക്കാന്‍ ആവശ്യപ്പെട്ടാല്‍ പോരെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


എന്നാല്‍ ബി.ജെ.പിയുടെ നിലപാടല്ല ലോ അക്കാദമി വിഷയത്തില്‍ തനിക്കെന്നാണ് അയ്യപ്പന്‍ പിള്ള പറയുന്നത്. പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായര്‍ മാറേണ്ടതില്ലെന്നും വേണമെങ്കില്‍ അധികാര പരിധിയില്‍ വെട്ടിച്ചുരുക്കല്‍ നടത്താമെന്നുമാണ് അയ്യപ്പന്‍ പിള്ളയുടെ നിലാപാട്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നതാണ് സമരമെന്നും എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

Advertisement