| Tuesday, 21st May 2013, 10:22 am

ഇന്ത്യക്കാരന്റെ രാജ്യസ്‌നേഹ ബോധത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സ്വരാജ്യത്തോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹത്തെ കുറിച്ചും, ദേശാഭിമാനബോധത്തേയും പുകഴ്ത്തി ചൈനീസ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ഇടം പിടിച്ചു.

രണ്ടു ദിവസമായി ഇന്ത്യ സന്ദര്‍ശിച്ച് വരികയായിരുന്ന ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെ  സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയെ പുകഴ്ത്തി കൊണ്ട് നിരന്തരമായി വാര്‍ത്തകള്‍ ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.[]

ഇന്ത്യക്കാരുടെ രാജ്യ സ്‌നേഹത്തെ ആദരിക്കണമെന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്തകളെഴുതി.

അതിര്‍ത്തി പ്രശ്‌നവുമായി  ഇന്ത്യാ ചൈനാ ബന്ധം ഇതിനിടെ അല്‍പ്പം വഷളായിരുന്നു. എന്നാല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
വിജയകരമായിരുന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ എഴുതി.

ചൈനീസ് പത്രമായ ഗ്‌ളോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ “ഇന്ത്യാ-ചൈനാ ബന്ധങ്ങള്‍ മാധ്യമ അമിതാവേശത്തെ അതിജീവിച്ചു” എന്ന് വരെ എഴുതുകയുണ്ടായി.

“ഉഭയകക്ഷി ബന്ധത്തില്‍ നിരവധി ദൗര്‍ബല്യങ്ങളുണ്ടെന്നും, ഇത് പുറത്തുള്ളവര്‍ക്ക് ചൂഷണം ചെയ്യാനാവുമെന്നും, പരസ്പര ആദരവില്ലെങ്കില്‍, ചെറിയഭിന്നതകള്‍ വരെ പെരുപ്പിച്ചു കാണിക്കുമെന്നും.” പത്രം സൂചിപ്പിച്ചു. അതിര്‍ത്തിയുടെ പേരില്‍ ലഡാക്കില്‍ അടുത്തിടെ,  ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടായ ഭിന്നതകളെ സൂചിപ്പിച്ചാണ് പത്രം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ രാജ്യങ്ങളിലുടെയുള്ള ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആദ്യ സ്ഥാനം കൊടുത്തത് ഇന്ത്യക്കാണ്. ഇതിന്റെ കാരണം ചൈനക്ക് ഇന്ത്യയോടുള്ള ആദരവും, പ്രത്യക പരിഗണനയുമാണെന്നും ഗ്ലോബല്‍ ടൈംസ് സൂചിപ്പിച്ചു.

We use cookies to give you the best possible experience. Learn more