എഡിറ്റര്‍
എഡിറ്റര്‍
വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുമായി ചൈന
എഡിറ്റര്‍
Tuesday 18th June 2013 4:20pm

super-fast-computer

ഏറ്റവും വേഗതയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുമായി ചൈന രംഗത്ത്.  ചൈനയിലെ ദേശീയ പ്രതിരോധ സാങ്കേതികവിദ്യാ സര്‍വകലാശാലയാണ് ലോകത്ത് ഏറ്റവും വേഗമുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.
Ads By Google

ടിയാനെ-2 എന്നാണ് സൂപ്പര്‍ കമ്പ്യൂട്ടറിന് പേരിട്ടിരിക്കുന്നത്. ചൈനീസ് ഭാഷയില്‍ ടിയാനെ എന്നാല്‍ ക്ഷീരപഥം എന്നാണര്‍ത്ഥം.

സെക്കന്റില്‍ 3386 ദശലക്ഷം കോടി പ്രവര്‍ത്തനങ്ങളാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ കൈക്കാര്യം ചെയ്യുക. അതിവേഗ പ്രവര്‍ത്തനവേളയില്‍ സൂപ്പര്‍ കമ്പ്യൂട്ടറിന് സെക്കന്റില്‍ 5490 ദശലക്ഷം കോടി വരെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.    ചൈനയിലെ  ഗ്വാങ്ങ്ചൗവിലുള്ള നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ സെന്ററിലായിരിക്കും ടിയാനെ-2 സ്ഥാപിക്കുക.

ടിയാനെ-2ന്റെ നേരത്തെ ‘ടിയാന്‍-1എ’ എന്ന സൂപ്പര്‍ കമ്പ്യൂട്ടറും 2010 ല്‍ ചൈന വികസിപ്പിച്ചിരുന്നു. അന്ന് ടിയാന്‍-1എ ലോകത്ത് ഒന്നാമതായിരുന്നു. പക്ഷേ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്ഥാനം നേടിയ ടിയാനെ-1എയെ 2011 ജൂണില്‍ ജപ്പാന്റെ കെ കമ്പ്യൂട്ടര്‍ മറികടന്നു.

ടിയാനെ-2വിന്റെ വരവോടെ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയുടെ ടൈറ്റന്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇതോടെ  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Advertisement