എഡിറ്റര്‍
എഡിറ്റര്‍
ആളെ കൊല്ലി ഗെയിം ബ്ലൂവെയിലിനെതിരെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്
എഡിറ്റര്‍
Tuesday 15th August 2017 4:03pm

ന്യൂദല്‍ഹി: ആളെ കൊല്ലി ഗെയിം ആയ ബ്ലൂവെയിലിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര ഐ.ടി സെല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ലോകവ്യാപകമായി ഭീഷണിയുയര്‍ത്തിയ ഈ ആളെകൊല്ലി ഗെയിമിനെതിരെ നടപടിയെടുക്കണമെന്ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കളിയുടെ അവസാനഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ഗെയിം ആദ്യഘട്ടങ്ങളില്‍ ആവശ്യപ്പെടുക.
പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഗെയിമിന്റെ അവസാന ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നത്.


Also Readപശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ, ദളിതരുടെ ഗൊരഖ്പൂരിലെ കുഞ്ഞുങ്ങളുടെ ഓര്‍മ്മ ദിനമാണിന്ന്: സ്വാതന്ത്യ ദിനത്തില്‍ ജോയ്മാത്യു


ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമാണ് ഇത്.നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് ഒരു കാര്യം. നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.

ലോകത്ത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും കുട്ടികളുടെ ജീവന് ഭീഷണിയായി തന്നെയായിരുന്നു എത്തിയിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്ചീനമായി തുലനം ചെയ്തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ് എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന് ”ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും.
ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ് വിശ്വാസം. ഇന്റര്‍നെറ്റില്‍ ഈ ഗെയിം വ്യാപകമായതോടെ പല കുട്ടികളും ഇതിന് അടിമപ്പെടുകയും മാനസികമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന തുടര്‍ന്ന് ഗെയിം പിന്‍വലിക്കുകയായിരുന്നു.

Advertisement