എഡിറ്റര്‍
എഡിറ്റര്‍
കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Friday 8th September 2017 3:30pm

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയമാണ് കാരണം വ്യക്തമാക്കാതെ അനുമതി നിഷേധിച്ചത്.

വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അനുമതി നിഷേധിച്ചത്. യു.എന്‍. സംഘടിപ്പിക്കുന്ന യാത്രയില്‍ കേരളത്തെ നയിക്കേണ്ടിയിരുന്നത് കടകംപള്ളിയായിരുന്നു.

ഈ മാസം 11 മുതല്‍ 16 വരെയായിരുന്നു ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം യാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചതായി അറിവില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

വിദേശയാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിഗണിച്ച ശേഷമാണെന്നും സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നത തലത്തിലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Advertisement