ഇനി പശുക്കളെക്കുറിച്ച് പ്രസംഗമല്ല, ക്ലാസുകള്‍ നടത്തും; പശുക്കളെ പറ്റി പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രം
India
ഇനി പശുക്കളെക്കുറിച്ച് പ്രസംഗമല്ല, ക്ലാസുകള്‍ നടത്തും; പശുക്കളെ പറ്റി പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രം
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 9:45 am

ന്യൂദല്‍ഹി: പശുക്കളെക്കുറിച്ച് പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കാമധേനു മിഷന്‍. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്നും പശു ഓക്‌സിജന്‍ പുറത്തു വിടുന്നു എന്നുമുള്ള വാദങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ വെട്ടിലായതിനിടയിലാണ് പുതിയ കോഴ്‌സ്. പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്‌സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്.

പശുവിന്റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങള്‍ എന്നിവയുള്‍പ്പെടുള്ള അഞ്ച് വിഭാഗങ്ങളിലായായി എണ്‍പത് ക്ലാസുകള്‍ നല്‍കാനാണ് കാമധേനു മിഷന്‍ ലക്ഷ്യമിടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വയം ഭരണ സ്ഥാപനമായ സംരഭകത്വ വികസന ഇന്‍സ്റ്റിട്ട്യൂട്ടുമായി [ഇ.ഡി.ഐ.ഐ.] ചേര്‍ന്നാണ് കോഴ്‌സ് തുടങ്ങുന്നത്. ഇ.ഡി.ഐ.ഐയുമായി മൃഗസംരക്ഷണ മന്ത്രാലയം ഉടന്‍ ഒപ്പുവെക്കുമെന്നാണ് കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭ് കട്ടാരിയ അറിയിച്ചിരിക്കുന്നത്. ഇവരുമായി ചേര്‍ന്ന് പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും തുടങ്ങുമെന്ന് കട്ടാരിയ പറഞ്ഞു.

പശു കേന്ദ്രീകൃത വ്യവസായത്തിന് വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ എന്നാല്‍ ഈ സാധ്യതകളെ പറ്റി സംരഭകര്‍ക്ക് കാര്യമായ അറിവില്ല. ഇതേപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവരില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോഴ്‌സ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നവര്‍ക്ക് ആദ്യം മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്ന് നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിട്ടണ്ട്.