എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ മോദി ശ്രമിക്കുന്നതായി സ്റ്റാലിന്‍; അണ്ണാ ഡി.എം.കെ നേതാക്കളെ ലക്ഷ്യം വെച്ച് കേന്ദ്രം നടത്തുന്ന റെയ്ഡിനെതിരെ വിമര്‍ശനം
എഡിറ്റര്‍
Sunday 30th April 2017 2:57pm

ചെന്നൈ: മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.

ഐ.ടി വകുപ്പിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനേയും സി.ബി.ഐയെയേയും ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ മോദി നടത്തുന്ന ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയായിരുന്നു സ്റ്റാലിന്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

രാഷ്ട്രീയലക്ഷ്യം പൂര്‍ത്തീകരിക്കാനായി ഈ മൂന്ന് ഏജന്‍സികളേയും മോദി ഉപയോഗപ്പെടുത്തുകയാണെന്ന് സ്റ്റാലിന്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള ഒരു ആനുകൂല്യവും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.


Dont Miss മോഹന്‍ലാലും സുരേഷ് ഗോപിയും സ്റ്റാറായത് മമ്മൂട്ടി വേണ്ടെന്നുവെച്ച സിനിമകളിലൂടെ 


ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ദുര്‍ബലമാണ്. എന്നാല്‍ അതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ റെയ്ഡുകള്‍ക്കും പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

അണ്ണാ ഡി.എം.കെയി ഒരു വിഭാഗത്തിനെതിരെയാണ് ഇപ്പോള്‍ അവര്‍ ചരടുവലിക്കുന്നത്. എന്നാല്‍ മറ്റേ വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള ചരടുവലികളും നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ എങ്ങനെയെങ്കിലും ചുവടുറപ്പിക്കാണ് അവരുടെ നീക്കം. തമിഴ്‌നാട്ടിലെ മന്ത്രിമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും വീടുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡുകള്‍ പോലും കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

തമിഴ്‌നാട്ടിലെ മറ്റുപ്രശ്‌നങ്ങളിലൊന്നും കേന്ദ്രം ഇടപെടുന്നില്ല. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തുന്നു.

Advertisement