എഡിറ്റര്‍
എഡിറ്റര്‍
ലീഗിനെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വവും
എഡിറ്റര്‍
Sunday 30th June 2013 3:26pm

sonia-gandhi

ന്യൂദല്‍ഹി: ##കെ.പി.സി.സി രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയ ലീഗിനെ അനുനയിപ്പിക്കാന്‍ ##കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും രംഗത്ത്.

കോണ്‍ഗ്രസ് അധ്യക്ഷ ##സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടു. അഹമ്മദ് പട്ടേലുമായി സംസാരിച്ചതായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു.

Ads By Google

മുന്നണി വിടാനുളള തീരുമാനം ലീഗ് എടുക്കരുതെന്ന് അഹമ്മദ് പട്ടേല്‍ അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ചെന്നിത്തലയുടെ പ്രസംഗം സംബന്ധിച്ച് ലീഗിന്റെ അതൃപ്തിയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് ബാധ്യതയാകുമെന്ന് പഴയ നേതാക്കള്‍ പറഞ്ഞത് സത്യമായെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ലീഗ് ബാധ്യതയാകുമെന്ന് പണ്ട് സി.കെ.ജി പറഞ്ഞത് സത്യമായി. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ഇത്തരക്കാരുടെ അനാവശ്യമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്നും സി.കെ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതെല്ലാം സത്യമായെന്നും രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

Advertisement