എഡിറ്റര്‍
എഡിറ്റര്‍
വില്ലന്‍ ‘മന്‍ കിബാത്ത്’ എന്നു പറയുന്നത് വെട്ടണമെന്ന് സെന്‍സര്‍ ബോര്‍ഡ്: ഇത് ‘ചിലര്‍ക്ക്’ അപകീര്‍ത്തിയുണ്ടാകുമെന്ന് വിശദീകരണം
എഡിറ്റര്‍
Sunday 26th March 2017 1:19pm

സിനിമയില്‍ ‘മന്‍ കി ബാത്ത്’ എന്ന വാക്ക് സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ ഷോയുടെ പേരാണിതെന്നു പറഞ്ഞാണ് ഈ വാക്ക് നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

ദക്ഷിണ്‍ ഛറയുടെ ‘സമീര്‍’ എന്ന ചിത്രത്തില്‍ നിന്നാണ് ഈ വാക്ക് നീക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് വില്ലന്‍ കഥാപാത്രം ‘ഏക് മന്‍കീ ബാത് കഹൂം’ എന്ന ഡയലോഗുണ്ട്. ഈ ഡയലോഗില്‍ മന്‍കീ ബാത് എന്നത് പറ്റില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

പ്രധാനമന്ത്രിയുടെ റേഡിയോ ഷോ ആണിത്. ആ വരി തന്നെ ഡിലീറ്റ് ചെയ്യൂ’ എന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ നിഹലാനി പറഞ്ഞത്.

‘വില്ലന്‍ മന്‍കി ബാത്ത് എന്നു പറയുന്നപ്പോഴേക്കും അതാര്‍ക്കെങ്കിലും അപകീര്‍ത്തിയുണ്ടാക്കുമെന്ന് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തി.’ സംവിധായകന്‍ ദക്ഷിണ്‍ പറയുന്നു.

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തില്‍ നിന്നും സ്‌ഫോടന രംഗങ്ങള്‍ വെട്ടിമാറ്റാനും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ രംഗങ്ങള്‍ വെട്ടിമാറ്റിയാല്‍ ഈ ചിത്രം തന്നെ ഇല്ലാതാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisement