എഡിറ്റര്‍
എഡിറ്റര്‍
സെലേറിയോയ്ക്ക് നല്ല സ്വീകരണം
എഡിറ്റര്‍
Tuesday 25th February 2014 12:28pm

celerio

മാരുതി സുസൂക്കിയുടെ പുതിയ ഹാച്ച്ബാക്കായ സെലേറിയോയ്ക്ക് മികച്ച വില്‍പ്പന. വെറും രണ്ടാഴ്ച കൊണ്ട് 14,000 ബുക്കിങ്ങാണ് സെലേറിയോ സ്വന്തമാക്കിയത്.

അതായത് പ്രതിദിനം 1,000 എണ്ണം എന്ന തോതില്‍ ബുക്കിങ് ലഭിച്ചിട്ടുണ്ട്. ക്ലച്ച് രഹിത ഗീയര്‍മാറ്റം സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി ) ഉള്ള വകഭേദത്തിനാണ് ആവശ്യക്കാരേറെയുള്ളത്.

മാന്വല്‍ ട്രാന്‍സ്മിഷനുള്ള സെലേറിയോയെക്കാള്‍ 40,000 രൂപ അധികമാണ് എഎംടി വകഭേദത്തിന്റെ വില.

വാഗന്‍ ആറിന് ഉപയോഗിക്കുന്ന ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് സെലേറിയോയ്ക്കും.  67 ബിഎച്ച്പി  90 എന്‍എം ആണിതിനു ശേഷി.

മാന്വല്‍ ഗീയര്‍ ബോക്‌സുള്ള സെലേറിയോയ്ക്ക് സമാനമായ മൈലേജാണ് എഎംടി വകഭേദത്തിനും, ലീറ്ററിന് 23.10 കിമീ. കൊച്ചിയിലെ എക്‌സ്!ഷോറൂം വില 3.92 ലക്ഷം രൂപ മുതല്‍.

autobeatz-new

Advertisement