വിവാഹവാര്‍ത്ത; സൊനാക്ഷി സിന്‍ഹ മനസുതുറക്കുന്നു
Daily News
വിവാഹവാര്‍ത്ത; സൊനാക്ഷി സിന്‍ഹ മനസുതുറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2016, 12:41 pm

ബോളിവുഡിലെ സൂപ്പര്‍നായിക സൊനാക്ഷി സിന്‍ഹയുടെ വിവാഹക്കാര്യം പാപ്പരാസികള്‍ വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. സൊനാക്ഷിയുടെ വിവാഹനിശ്ചയം  സുഹൃത്തായ സദേഹുമായി നടന്നെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്.

വിഷയത്തില്‍ പ്രതികരിക്കാന്‍ സൊനാക്ഷിയും തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സൊനാക്ഷി വിവാഹക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

എന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. വിവാഹക്കാര്യത്തെ കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്നും വിവാഹം ആകുമ്പോള്‍ എല്ലാവരേയും അറിയിക്കാം ഇതായിരുന്നു താരത്തിന്റെ പ്രതികരണം.

സൊനാക്ഷിയുടെ പുതിയ ചിത്രമായ അകിറ സെപ്റ്റംബര്‍ 2 നാണ് റിലീസാകുന്നത്.