ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം : പത്താംക്ലാസ് ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് മതി
ന്യൂസ് ഡെസ്‌ക്
Friday 12th October 2018 8:27am

ന്യൂദല്‍ഹി: അടുത്ത അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലുംകൂടി 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി. ഇത്തവണ പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനല്‍കിയിരുന്നു. വരുംവര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.

Also Read:  ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, മാപ്പ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു, വീഡിയോ

ഇന്റേണല്‍ അസസ്മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കുംകൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ പരീക്ഷയില്‍ വിജയിക്കും.

2019-ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. 40 വൊക്കേഷണല്‍ വിഷയങ്ങള്‍ക്കുപുറമേ, ടൈപ്പോഗ്രഫി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷന്‍സ്, ഗ്രാഫിക്‌സ്, ഓഫീസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തും.

Advertisement