ഡാറ്റ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2014, 7:19 pm
[] തിരുവനന്തപുരം: ഡാറ്റ സെന്റര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ സി.ബി.ഐ കേസ് അന്വേഷണം അവസാനിപ്പിക്കുന്നു. ഡാറ്റ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുകളില്ലെന്ന് സി.ബി.ഐ അറിയിച്ചു.
ഡാറ്റ സെന്റര്‍ കൈമാറ്റത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ദല്ലാള്‍ നന്ദകുമാറിന് പണം ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദനും മകന്‍ വി.എ.അരുണ്‍കുമാറും ദല്ലാള്‍ നന്ദകുമാര്‍ വഴി ഡാറ്റ സെന്റര്‍ ക്രമവിരുദ്ധമായി റിലയന്‍സിന് കൈമാറിയെന്ന് ആരോപിച്ച് വി.എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനായിരുന്നു രംഗത്ത് വന്നത്.
വി.എസ്. സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ ഡാറ്റ സെന്റര്‍ റിലയന്‍സ് ഗ്രൂപ്പിന് കൈമാറിയതില്‍ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
