എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിനില്‍ അപ്പീലുമായി സി.ബി.ഐ സുപ്രീം കോടതിയിലേക്ക്
എഡിറ്റര്‍
Wednesday 23rd August 2017 6:00pm

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് സി.ബി.ഐ, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. പിണറായി വിജയനടക്കം ഏഴുപ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഇന്ന് ഹൈക്കോടതി ശരിവെച്ചിരുന്നു.

പിണറായിക്കെതിരെ രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല രാഷ്ട്രീയ ജീവിതത്തിലുടനീളം പിണറായിയെ വേട്ടയാടാന്‍ കേസ് ഉപയോഗിച്ചെന്നും വ്യക്തമാക്കിക്കൊണ്ട് സി.ബി.ഐയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സി.ബി.ഐ തീരുമാനം.


Also Read: കുറ്റം ചുമത്താനാകില്ല; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചു


കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു. ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisement