Administrator
Administrator
കോമണ്‍വെല്‍ത്ത്: കല്‍മാഡിയെ സി.ബി.ഐ ചോദ്യംചെയ്തു
Administrator
Tuesday 15th March 2011 11:21am

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ സി.ബി.ഐ ചോദ്യം ചെയ്തു. . ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍‍. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ കല്‍മാഡിയുടെ ബാങ്ക് ലോക്കറുകള്‍ സി.ബി.ഐ പരിശോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സി.ബി.ഐ കല്‍മാഡിയുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഐ.സി.ഐ.സി.ഐ, സാരസ്വത് ബാങ്ക് എന്നിവയിലെ അക്കൗണ്ടുകളും സി.ബി.ഐ മരവിപ്പിച്ചിരുന്നു.

ഗെയിംസിനുള്ള കാറ്ററിംഗ് കരാര്‍ സ്വകാര്യ കമ്പനിക്ക് ഏല്‍പ്പിച്ചതില്‍ 24രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കല്‍മാഡിയുമായി ഏറ്റവുമടുത്ത ബന്ധമുണ്ടായിരുന്ന ലളിത് ഭാനോട്ട്, വര്‍മ്മ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

Advertisement