Administrator
Administrator
സ്‌പെക്ട്രം: മുന്‍ എയര്‍സെല്‍ മേധാവി ശിവശങ്കരനെ ചോദ്യം ചെയ്തു
Administrator
Monday 6th June 2011 12:47pm

sivasankaranന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ എയര്‍സെല്‍ മേധാവി സി.ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്തു. എയര്‍സെലിന് കരാര്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെക്‌സറ്റൈല്‍സ് മന്ത്രി ദയാനിധി മാരനെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

2006-ല്‍ ദയാനിധി മാരന്‍ വാര്‍ത്താവിതരണവകുപ്പ് മന്ത്രിയായിരുന്ന സമയത്ത് എയര്‍സെല്ലിന്റെ മേധാവിയായിരുന്ന ശിവശങ്കരന്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് ലൈസന്‍സിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കമ്പനി മലേഷ്യന്‍ വ്യവസായ സംഘാടകനായ ടി അനന്തകൃഷ്ണന് കൈമാറേണ്ടി വന്നു. ഇയാള്‍ക്ക് മാരനുമായും അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധിയുമായും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അനന്തകൃഷ്ണന് 14 ലൈസന്‍സുകള്‍ ലഭിക്കുകയും അത് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ കലാനിധിയുടെ ഉടമസ്ഥയിലുള്ള സണ്‍ടിവിയില്‍ അദ്ദേഹം 600കോടി അദ്ദേഹം നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

ശിവശങ്കരനെ ഉപദ്രവിക്കാനോ സണ്‍ടിവിയെ സഹായിക്കാനോ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചിട്ടില്ലെന്നാണ് മാരന്‍ പറയുന്നത്.

Advertisement